മൂവാറ്റുപുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചതും കഴിഞ്ഞ അദ്ധ്യയനവർഷം തുടങ്ങിയതുമായ നിർമല കോളേജിന്റെ മുഖ്യഗ്രന്ഥശാല വായനക്കായി പൊതുജനങ്ങൾക്ക് തുറന്നു നൽകുന്ന പ്രസരിണിപദ്ധതി പുനരാരംഭിച്ചു. കോളേജിന്റെ പരിസരത്തുള്ള പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്കും പൂർവവിദ്യാർത്ഥികൾക്കും ഗ്രന്ഥശാലയിലെ സൗകര്യങ്ങൾ ലഭ്യമാകും. ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ 9.30 വരെയും വൈകിട്ട് 4 മുതൽ 5വരെയുമാണ് ലൈബ്രറി തുറന്നുകൊടുക്കുന്നതെന്ന് കോളേജ് അധികൃതർ അറിയിച്ചു.