കൊച്ചി: വരാപ്പുഴ ഗുരുദേവക്ഷേത്രത്തിലെ 18-ാമത് പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവരെ ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് അർഹനായ സി.യു. സായ്‌കുമാർ (ശാഖാ മുൻ സെക്രട്ടറി ഉദയകുമാറിന്റെ മകൻ), ഗിന്നസിൽ ഇടംപിടിച്ച സിയാ മുഹമ്മദ്, ജില്ലാതല കർഷകതിലകം രണ്ടാം സ്ഥാനത്തിന് അർഹയായ സിനി സന്തോഷ് എന്നിവരെ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ പൊന്നാടഅണിയിച്ച് ആദരിച്ചു. പ്രതിഭകൾക്ക് മെമെന്റോയും നൽകി. ശാഖാ പ്രസിഡന്റ് പി.ടി. ശിവസുതൻ അദ്ധ്യക്ഷനായി. രക്ഷാധികാരി പ്രസന്ന വിിജയൻ, ശാഖാ സെക്രട്ടറി ശശിധരൻ, കമ്മിറ്റി അംഗങ്ങളായ പി.എൻ. ബാബു, സജീവ്കുമാർ, കെ.ബി. സുഭാഷ്, സി.പി. പരമേശ്വരൻ, എം.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.