
മട്ടാഞ്ചേരി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ കപ്പൽ 'സാക്ഷം' (സി ജി - 22) കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് ഉടൻ പ്രവർത്തനം തുടങ്ങും. ഫോർട്ടുകൊച്ചിയിലെ ആസ്ഥാനത്ത് ഡെപ്യൂട്ടി ഐ.ജി എൻ. രവി കപ്പലിനെ സ്വാഗതം ചെയ്തു. കേരളത്തിന്റെയും മാഹിയുടെയും തീരദേശ മേൽനോട്ടം കൊച്ചി കോസ്റ്റ് ഗാർഡ് അധികൃതർക്കാണ്. കപ്പലിൽ 10 ഓഫീസർമാരും 95 ജീവനക്കാരുമാണുള്ളത്. ഡി.ഐ.ജി പി. രാജേഷിനാണ് ചുമതല. സാക്ഷം മാർച്ച് 17 ന് ഗോവയിലാണ് കമ്മിഷൻ ചെയ്തത്. തീരദേശ നിരീക്ഷണത്തിന് ആധുനിക സംവിധാനങ്ങളാണ് കപ്പലിലുള്ളത്. തീരദേശ പട്രോളിംഗിന് ഇനി സാക്ഷയുമുണ്ടാകും.