
പറവൂർ: തെക്കുംപുറം ദി യുണൈറ്റഡ് ലൈബ്രറിയും കൃഷിഭവനും സംയുക്തമായി നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. ജിനൻ നിർവഹിച്ചു. വാർഡ് അംഗം വി.എം. മണി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസന്റ് ഷിജി ക്ളാസെടുത്തു. ഹരിതമിത്രം അവാർഡ് ലഭിച്ച സി.എസ്. ബൈജുവിനെ ആദിരിച്ചു.