മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, ശബരിമല മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി, ജാമിയ ബദരിയ അറബിക് കോളേജ് പ്രിൻസിപ്പൽ തൗഫീക്ക് മൗലവി എന്നിവർ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം പി, ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ്, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് മെമ്പർ റീന സജി, പായിപ്ര കൃഷ്ണൻ, കെ.കെ. ഉമ്മർ, പി.എ. ബഷീർ, എം.എം. സീതി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ, വി.ഇ. നാസർ, എം.സി. വിനയൻ, എം.എസ്. അലി, പി.എം. അസീസ്, നജി ഷാനവാസ്, വിജി പ്രഭാകരൻ, ഷോബി അനിൽ, ഷാഫി മുതിരക്കാലായിൽ, എൽജി റോയി, സുകന്യ അനീഷ് എന്നിവർ നേതൃത്വം നൽകി. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.