തൃപ്പൂണിത്തുറ: ആൽക്കഹോൾ ഇല്ലാത്ത സാനിറ്റൈസർ ഉത്പാദിപ്പിക്കാൻ ബെൽ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന്റെ അക്വാ ഓർ ബ്രാൻഡിന് കേരള സർക്കാരിന്റെ അനുമതി ലഭിച്ചു. സാധാരണ സാനിറ്റൈസറുകൾ പതിനഞ്ച് മിനിറ്റ് സംരക്ഷണം നൽകുമ്പോൾ ആൽക്കഹോൾ വിമുക്ത സാനിറ്റൈസർ നാലു മണിക്കൂർ വരെ സുരക്ഷ നൽകുമെന്ന് കമ്പനി അറിയിച്ചു. പാർശ്വഫലങ്ങൾ ഇല്ലാത്തതും സെന്റർ ഫോർ ഡിസീസ് കൺട്രോളും ലോകാരോഗ്യ സംഘടനയും അംഗീകരിച്ചതുമായ ഇതിന്റെ ഫോർമുലയ്ക്ക് ആൽക്കഹോളിനേക്കാൾ 83 ശതമാനവും ഐസോപ്രൊപൈൽ ആൽക്കഹോളിനേക്കാൾ 57 ശതമാനവും കാര്യക്ഷമത കൂടുതലാണെന്നും കമ്പനി അവകാശപ്പെട്ടു. സാർസ് വൈറസ്, ഗ്രാം പോസിറ്റീവ് ബാക്ടീരിയ എന്നിവയ്ക്കെതിരെയും വസ്ത്രങ്ങൾ അണുവിമുക്തമാക്കാനും ഫസ്റ്റ് എയ്ഡായും ഉപയോഗിക്കാവുന്ന അക്വാ ഓർ ആന്റിസെപ്റ്റിക് ലോഷനും കമ്പനി വിപണിയിൽ ഇറക്കുന്നുണ്ട്. ക്ളോറിൻ ഉപയോഗിച്ചാൽ തുരുമ്പുപിടിക്കാൻ സാദ്ധ്യതയുള്ള പ്രതലങ്ങളിൽ അക്വാഓറിന്റെ പബ്ലിക് ഏരിയ ഡിസ്ഇൻഫെക്ടന്റ് ഫലപ്രദമായി ഉപയോഗിക്കാമെന്നും മാനേജിംഗ് പാർട്ട്നർ മോഹനൻ ആചാരി പറഞ്ഞു.