കോതമംഗലം: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ സ്മാർട്ട്‌സിറ്റി റോട്ടറി ക്ലബ് കോതമംഗലവുമായി സഹകരിച്ച് സ്മാർട്ട് ചാർജ് പദ്ധതി നടപ്പാക്കി. ഡിസ്ട്രിക്ട് ഗവർണർ രാജശേഖർ ശ്രീനിവാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കോതമംഗലത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന ചാർജറാണിത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ഔർ ലവ്‌ലി പ്ലാനറ്റ് എന്ന റോട്ടറി പ്രമേയത്തിന് കീഴിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.