ആലുവ: ആലുവ ശ്രീനാരായണ ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ. മാധവന്റെ 92- ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം ക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ കൗൺസിലർ വി.എ. ചന്ദ്രൻ ടി.കെ. മാധവൻ അനുസ്മരണപ്രഭാഷണം നടത്തി. ആർ.കെ. ശിവൻ, ലൈല സുകമാരൻ, സിന്ധു ഷാജി, സുവർണ ഗോപി, എം.പി. നാരായണൽകുട്ടി, വിപിൻദാസ്, സോജൻ ആയിരുർ, ഷീബ ശിവൻ, രജനി ശങ്കർ, ഗോപി ചെങ്ങമനാട്, പി.എം. വേണു എന്നിവർ സംസാരിച്ചു. കെ.ആർ. അജിത്, ഇ.കെ. ഷാജി, സരസമ്മ പത്മനാഭൻ, നവ്യ മനോജ്, മൊബിൻ മോഹൻ, രാജേഷ് തോട്ടക്കാട്ടുകര, രാജപ്പൻ, സിജി സജീവ്, ഉണ്ണി സുസ്മിത, ഉണ്ണി ഗോപിക എന്നിവർ പങ്കെടുത്തു.