krishi
മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ മട്ടുപ്പാവിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, കൃഷിഭവൻ സംയുക്താഭിമുഖ്യത്തിൽ മൂവാറ്റുപുഴ മിനി സിവിൽസ്റ്റേഷൻ മട്ടുപ്പാവിൽ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. മുന്നൂറോളം ഗ്രോബാഗുകളിൽ വിവിധയിനം ചീരകൾ, വെണ്ട, വഴുതന, മുളക്, തക്കാളിപച്ചക്കറി വിത്തുകളാണ് നട്ടത്. കൃഷിവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിപാലിക്കുന്നത്.

വിത്തിടൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ നിർവ്വഹിച്ചു. മൂവാറ്റുപുഴ ആർ.ഡി.ഒ പി.എ. അനി അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് പദ്ധതി വിശദീകരിച്ചു. തഹസിൽദാർ കെ.എസ്. സതീശൻ, വിവിധ വകുപ്പ് മേധവികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.