വൈപ്പിൻ: കഴിഞ്ഞ സാമ്പത്തികവർഷം വിവിധ മേഖലകളിൽ അഭിമാനർഹമായ നേട്ടംകൈവരിച്ചവരെ കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് ഇന്ന് ആദരിക്കും. അയ്യമ്പിള്ളി സഹകരണനിലയം ഓഡിറ്റോറിയത്തിൽ രാവിലെ പതിനൊന്നിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് സിനി ജയ്‌സൻ സ്വാഗതവും സെക്രട്ടറി എൻ. ബെൻസി നന്ദിയും പറയും.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ബി. ഷൈനി, കെ.ജെ. ഡോണോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. ജയൻ, ശാന്തിനി പ്രസാദ്, പി.എൻ. തങ്കരാജ്, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ എം.പി. രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, എം.എം. പ്രമുഖൻ, സഹകരണ ബാങ്ക്പ്രസിഡന്റ് എം.സി. സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
കായികതാരം കെ.എം. സജിത, മിസ്റ്റർ. എറണാകുളം വി.എ. അഭിജിത്ത്, ബാലസഭ ഫുട്‌ബാൾ ജില്ലാതല മത്സരത്തിൽ ഒന്നാംസമ്മാനം നേടിയ ടീം അംഗങ്ങൾ, കോച്ച് വി.എൻ. ഷിബു തുടങ്ങിയവരെ ആദരിക്കും. ഇതോടൊപ്പം പഞ്ചായത്തിനുള്ള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ സമർപ്പണവും നടക്കും.