highcourt

കൊച്ചി: 62 വയസ് പൂർത്തിയായി ഈ മാസം വിരമിക്കുന്ന അങ്കണവാടി ജീവനക്കാരെ കരാറടിസ്ഥാനത്തിൽ തുടരാൻ അനുവദിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മറ്റു സംസ്ഥാനങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ വിരമിക്കൽ പ്രായം 65 ആണെന്നു ചൂണ്ടിക്കാട്ടി കോട്ടയം കോരുത്തോട് സ്വദേശി എ.ആർ. രാജമ്മ, മുണ്ടക്കയം സ്വദേശി കെ.ജി. ഓമന തുടങ്ങി 11 അങ്കണവാടി ജീവനക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. എ. സിയാദ് റഹ്‌മാന്റെ ഉത്തരവ്. ഒഴിവുകളിലേക്ക് സർക്കാർ ചട്ടമനുസരിച്ച് നിയമനം നടത്തുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന് ഉത്തരവിൽ പറയുന്നു.