അങ്കമാലി: കടയുടെ പൂട്ടുതകർത്ത് മോഷണത്തിന് ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തമിഴ്‌നാട് സ്വദേശി ജോണാണ് (46) പിടിയിലായത്. ബുധനാഴ്ച രാത്രി കറുകുറ്റി ലെസി ക്ലബ് ബേക്കറിയിലാണ് മോഷണശ്രമം നടന്നത്. ആക്‌സോ ബ്ലേഡ്
ഉപയോഗിച്ച് കടയുടെ താഴ് അറുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സമീപത്തെ ഒഴിഞ്ഞ
പറമ്പിൽ നിന്നാണ് പിടികൂടിയത്. അങ്കമാലി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.