കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രചാരണ കലാജാഥ സംഘടിപ്പിച്ചു. വെണ്ണിക്കുളം സെന്റ് ജോർജസ് എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡ​റ്റുകളും എൻ.സി.സി കേഡ​റ്റുകളും അണിചേർന്നു. പണിക്കരുപടിയിൽ സിനിമാതാരം ജയകൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കേഡ​റ്റുകൾ ഫ്‌ളാഷ്മോബ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, കൃഷി ഓഫീസർ വർഷ ബാബു, ബെൻസൺ വർഗീസ്, എം.കെ. അനിൽ, ബിനു കുര്യാക്കോസ്, അനില ജോയി, കെ.എം. രാജു എന്നിവർ നേതൃത്വം നൽകി.