photo

വൈപ്പിൻ: എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, ഫാമിലി പ്ലാനിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ സ്ത്രീകൾക്കായി സൗജന്യ കാൻസർ നിർണയ ക്യാമ്പ് ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളി ഹാളിൽ സംഘടിപ്പിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസിന് ഫാമിലി പ്ലാനിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ ഡോ. ശോഭ മാത്യു നേതൃത്വം നൽകി. ഫാ.ജോസ് കൊളുത്തു വെള്ളിൽ, സിസ്റ്റർ ജയ്‌സി ജോൺ, ഫാ.ജോസഫ് കരുമത്തി, റീജണൽ കോ ഓർഡിനേറ്റർ പി. വി. സെലിൻ എന്നിവർ സംസാരിച്ചു.