വൈപ്പിൻ: മഹാകവി അക്കിത്തം സ്മരണാർത്ഥം രൂപം കൊണ്ട ഭാഷാമലയാളം കൂട്ടായ്മ വാർഷികവും കൂട്ടായ്മയിലെ അംഗങ്ങളുടെ കവിതകൾ ഉൾപ്പെടുത്തികൊണ്ട് തയ്യാറാക്കിയ മാകന്ദം തളിരിട്ടപ്പോൾ കവിതാസമാഹാരം പ്രകാശനവും നടന്നു. പരിപാടി മഹാകവി അച്ച്യുതൻ നമ്പൂതിരിയുടെ മകൾ ഇന്ദിര അന്തർജനം ഉദ്ഘാടനം ചെയ്തു. രാധാ പുഷ്പജൻ അദ്ധ്യക്ഷത വഹിച്ചു.

കവിതാ സമാഹാരം സിപ്പി പള്ളിപ്പുറം മഹാകവി അച്ച്യുതൻ നമ്പൂതിരിയുടെ മകൻ നാരായണൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് സുജ ലാലു, സൈലേഷ് സാരംഗ് സ്വാമി, കെ.പി.ലാലു, സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് ബിജു നാരായണൻ, സീരിയൽതാരം സിയാവുദ്ദീൻ, രേഖാ അമ്പാടി, ആർട്ടിസ്റ്റ് രാമുമാടവന എന്നിവർ പ്രസംഗിച്ചു.