con

കൊച്ചി: കെ.പി.സി.സി നിർദേശ പ്രകാരം ജില്ലയിലെ കോൺഗ്രസ് നേതൃസംഗമം ഇന്ന് രാവിലെ 10ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. സംഘടനാ പ്രവർത്തന ചർച്ചകളും സമര പരിപാടികളുടെ ആസൂത്രണവുമാണ് അജണ്ട. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പങ്കെടുക്കും.

എം.പിമാർ, എം.എൽ.എമാർ, മുൻ എം.പിമാർ, മുൻ എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക്- മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ജില്ലാ- സംസ്ഥാന നേതാക്കന്മാർ, തദ്ദേശ ജനപ്രതിനിധികൾ, സഹകരണ സംഘം പ്രസിഡന്റുമാർ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.