കോലഞ്ചേരി: വടവുകോട് ആർ.എം.ഐ​.ടി.ഇയുടെ 69-ാമത് വാർഷികവും വിരമിക്കുന്ന ജീവനക്കാരൻ കെ.കെ. ബെന്നിക്കുള്ള യാത്രഅയപ്പും അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മോൻസി ജോൺ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പീ​റ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്‌കോപ്പ, കെ.സി. ശോശാമ്മ, ഡോ. മാത്യു പി. ജോർജ്, പി.പി. മത്തായിക്കുഞ്ഞ്, അനിത എബ്രാഹം, സിന്ധു എൻ. എബ്രാഹം, ബിന്ദു ഫ്രഡറിക്, കെ.സി. ചാണ്ടി, അഖില നാരായണൻ തുടങ്ങിയവർ സംസാരിച്ചു.