തൃപ്പൂണിത്തുറ: ചക്കംകുളങ്ങര ശിവക്ഷേത്രത്തിലെ ധ്വജ പുന:പ്രതിഷ്ഠാപനത്തിന്റെ ഭാഗമായ ആധാരശിലാന്യാസം പുലിയന്നൂർ നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. തന്ത്രി ആര്യൻ നമ്പൂതിരി, ദേവസ്വം ബോർഡ്‌ അംഗം വി.കെ. അയ്യപ്പൻ, ദേവസ്വം എൻജിനീയർ പ്രശാന്ത് നമ്പൂതിരി എന്നിവരും സന്നിഹിതരായിരുന്നു. ശിലയിൽ ഉത്തമ ലോഹങ്ങളായ സ്വർണ്ണം, വെള്ളി, രത്നങ്ങൾ മുതലായവയുടെ സമർപ്പണവും നടന്നു. തുടർ ചടങ്ങുകൾ മേയ് 25 ന് ആരംഭിച്ച് ജുൺ ഒന്നിന് മഹാകുംഭാഭിഷേകത്തോടെ ജൂൺ 3ന് സമാപിക്കും. നാലാം തീയതി മുതൽ 8 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങളും നടക്കും.