കളമശേരി: ഗുരുവായൂർ, തീരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾ സംയുക്തമായി ഭക്തിപരമായ സാംസ്കാരിക പരിപാടികൾ ഉൾകൊള്ളിച്ച ചാനലുകൾ ആരംഭിക്കണമെന്ന് കേരള ബ്രാഹ്മണ സഭാ മദ്ധ്യ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. അനന്ത സുബ്രമണ്യത്തിന്റെ അദ്ധ്യക്ഷതയിൽ ഇടപ്പള്ളി സമൂഹമഠത്തിൽ കൂടിയ യോഗം അഗസ്റ്റ് 15ാം തിയതി മദ്ധ്യമേഖല സമ്മേളനം നടത്തുവാൻ തീരുമാനിച്ചു.