kevin

കൊച്ചി: മുൻ ഹോക്കിതാരം കെവിൻ ഡി. റൊസാരിയോ (63) നിര്യാതനായി. യൂണിയൻ ഒഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷൻ കേരള ജോയിന്റ് സെക്രട്ടറി, ആഗ്ലോ ഇന്ത്യൻ അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. എം.ജി സർവകലാശാല, പാരമൗണ്ട്, ബ്ലൂമൗണ്ട്, എറണാകുളം സ്‌പോർട്ടിംഗ് ക്ലബ് എന്നീ ഹോക്കി ടീമുകൾക്കായി കളിച്ചു.

ഭാര്യ: ബ്ലോസം റൊസാരിയോ. മകൻ: ആൽഡ്രിഡ് റൊസാരിയോ. സംസ്‌കാരം നാളെ (ശനി) വൈകിട്ട് നാലിന് ചിറ്റൂർ റോഡ് സെമിത്തേരി മുക്കിലെ ഇൻഫന്റ് ജീസസ് സെമിത്തേരിയിൽ.