കൊച്ചി: മേയ് 6 മുതൽ 16 വരെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കൊച്ചിൻ മെഗാ ഫ്ളവർ ഷോ ആൻഡ് അഗ്രിഫെസ്റ്റ് നടക്കും. പരിപാടിയുടെ ലോഗോ ഹൈബി ഈഡൻ എം.പി പ്രകാശിപ്പിച്ചു. ബോധി ഫൗണ്ടേഷൻ സ്‌ഥാപകൻ രഞ്ജിത് കല്ലറക്കൽ, ഡയറക്ടർ ഷമീർ വളവത്ത്, ഷോ ഡയറക്ടർ ഫാന്റിൻ ജൂഡ് റാഫേൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സ്‌മിത ജൂഡ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.