vijay-babu

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യംതേടി നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ച് ഹർജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലക്ഷ്യമിട്ടാണ് യുവനടി താനുമായി ബന്ധം പുലർത്തിയതെന്നും ഇപ്പോൾ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നൽകി തന്നെ ബ്ളാക്ക്മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബുവിന്റെ ഹർജിയിൽ ആരോപിക്കുന്നു. തന്റെ പുതിയ ചിത്രത്തിൽ മറ്റൊരു നടിയെ തിരഞ്ഞെടുത്തതറിഞ്ഞാണ് നടി ലൈംഗിക പീഡന പരാതി നൽകിയതെന്നും ഹർജിയിൽ പറയുന്നു. കേരള പൊലീസിനുവേണ്ടി വിജയ് ബാബു തയ്യാറാക്കിയ പരസ്യചിത്രത്തിൽ പരാതിക്കാരി അഭിനയിച്ചിരുന്നു. ഇതിനുശേഷം കൂടുതൽ അവസരങ്ങൾക്കായി നടി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. തന്റെ സിനിമാകമ്പനി അടുത്തിടെ നിർമ്മിച്ച ഒരുഹിറ്റ് ചിത്രത്തിൽ അവസരം ആവശ്യപ്പെട്ടെങ്കിലും സംവിധായകനാണ് തീരുമാനിക്കേണ്ടതെന്നും ഓഡിഷനിലൂടെയാണ് തിരഞ്ഞെടുക്കുന്നതെന്നും പറഞ്ഞ് ഒഴിവാക്കിയിരുന്നു. ഓഡിഷനിൽ വിജയിച്ചാണ് നടി ഈ ചിത്രത്തിൽ അഭിനയിച്ചത്. കൂടുതൽ അവസരങ്ങൾക്കായി ബന്ധംതുടർന്നു. രാത്രി ഏറെവൈകി നടി തന്നെ ഫോണിൽവിളിക്കുകയും ആയിരക്കണക്കിന് സന്ദേശങ്ങൾ അയയ്‌ക്കുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ വിവരങ്ങൾ അറിഞ്ഞാണ് നടി ബന്ധം തുടർന്നത്. അസമയത്ത് ഇവർ അശ്ളീലസന്ദേശങ്ങൾ അയച്ചിരുന്നു. പരാതിപ്പെട്ടാൽ ഇതു വൈറലാകുമെന്നും പരാതിക്കാരിയെ ദോഷകരമായി ബാധിക്കുമെന്നും മനസിലാക്കിയാണ് പരാതി നൽകാതിരുന്നത്.

നടിയുടെ ഫോണിൽ നിന്ന് തനിക്കയച്ച സന്ദേശങ്ങൾ, വാട്ട്സ് ആപ്പ് സന്ദേശങ്ങൾ, ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ സൂക്ഷിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസിക്ക് കൈമാറാൻ തയ്യാറാണ്. പ്രശസ്തിയുള്ളവർക്കെതിരെ ലൈംഗികാരോപണമുന്നയിച്ച് പബ്ളിസിറ്റി ഉണ്ടാക്കുന്നത് ട്രെൻഡാണ്. ആർക്കെതിരെയും പരാതി ഉന്നയിക്കാൻ നടിക്ക് സ്വാതന്ത്ര്യമുണ്ട്. തന്നെ അപകീർത്തിപ്പെടുത്തുന്നതിനുമുമ്പ് പരാതിയിലെ സത്യാവസ്ഥ അന്വേഷണസംഘം പരിശോധിച്ച് ഉറപ്പാക്കണമായിരുന്നു. മാദ്ധ്യമറിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് പൊലീസ് പ്രവർത്തിക്കുന്നത്. മാദ്ധ്യമങ്ങൾക്ക് വാർത്ത ഉണ്ടാക്കാൻ തന്നെ അറസ്റ്റുചെയ്ത് കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുതന്നെ കേസിന്റെ വിവരങ്ങൾ സോഷ്യൽമീഡിയയിലും മാദ്ധ്യമങ്ങളിലും വന്നെന്നും വിജയ് ബാബുവിന്റെ ഹർജിയിൽ പറയുന്നു.

ഇ​ര​യാ​യ​ ​ന​ടി​ക്ക് ​സം​ര​ക്ഷ​ണം
ന​ൽ​ക​ണ​മെ​ന്ന് ​വ​നി​താ​ ​കൂ​ട്ടാ​യ്‌മ

​പു​തു​മു​ഖ​ ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​കേ​സി​ലു​ൾ​പ്പെ​ട്ട​ ​ന​ട​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​വി​ജ​യ് ​ബാ​ബു​വി​നെ​ ​സി​നി​മാ​ ​സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യ​ണ​മെ​ന്ന് ​സി​നി​മ​യി​ലെ​ ​വ​നി​താ​ ​കൂ​ട്ടാ​യ്‌​മ​ ​ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്കാ​രി​ക്ക് ​സ​ർ​ക്കാ​ർ​ ​സം​ര​ക്ഷ​ണം​ ​ന​ൽ​ക​ണം.​
​ഇ​ര​യെ​ ​പൊ​തു​ജ​ന​മ​ദ്ധ്യ​ത്തി​ൽ​ ​നാ​ണം​ ​കെ​ടു​ത്തു​ന്ന​ ​നി​കൃ​ഷ്ട​മാ​യ​ ​പ്ര​വൃ​ത്തി​ ​ന​ട​ത്തി​യ​ ​വി​ജ​യ് ​ബാ​ബു​വി​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.​സി​നി​മാ​ ​മേ​ഖ​ല​യി​ൽ​ ​കാ​ത​ട​പ്പി​ക്കു​ന്ന​ ​നി​ശ​ബ്ദ​ത​യാ​ണ്.​ ​ന​ട​ൻ​ ​അം​ഗ​മാ​യ​ ​സം​ഘ​ട​ന​ക​ൾ​ ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.​ ​പ്ര​ബ​ല​നാ​യ​ ​വ്യ​ക്തി​യു​ടെ​ ​ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ​ആ​രും​ ​ഒ​ന്നും​ ​പ​റ​യു​ന്നി​ല്ല.​ ​ഈ​ ​നി​ശ​ബ്ദ​ത​യാ​ണ് ​സ്ത്രീ​ക​ൾ​ക്ക് ​നേ​രെ​ ​വീ​ണ്ടും​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും​ ​ചൂ​ഷ​ണ​ങ്ങ​ൾ​ക്കും​ ​കാ​ര​ണ​മാ​വു​ന്ന​ത്. വി​ജ​യ് ​ബാ​ബു​ ​ഫെ​യ്‌​സ്ബു​ക്കി​ൽ​ ​ന​ടി​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തു​ക​യും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​​ ​ഇ​തി​ന് ​അ​റു​തി​ ​വ​രു​ത്താ​ൻ​ ​വ​നി​താ​ ​ക​മ്മി​ഷ​നും​ ​സൈ​ബ​ർ​ ​പൊ​ലീ​സും​ ​ത​യ്യാ​റാ​ക​ണം.​ ​ആ​ൾ​ക്കൂ​ട്ട​ ​ആ​ക്ര​മ​ണം​ ​ന​ടി​യു​ടെ​ ​ജീ​വ​ന് ​ഭീ​ഷ​ണി​യാ​ണ്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വ​രു​ന്ന​ ​പേ​രും​ ​ചി​ത്ര​ങ്ങ​ളും​ ​എ​ടു​ത്തു​ക​ള​യാ​നും​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​കൂ​ട്ടാ​യ്മ​ ​ആ​വ​ശ്യ​പ്പെ​ട്ടു.


ആ​രോ​പ​ണ​വു​മാ​യി മ​റ്റൊ​രു​ ​യു​വ​തി​യും

വി​ജ​യ് ​ബാ​ബു​വി​ന്റെ​ ​മോ​ശം​ ​പെ​രു​മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് ​സി​നി​മാ​പ്രോ​ജ​ക്ടും​ ​സി​​​നി​​​മ​യി​​​ലേ​ക്ക് ​വ​രാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളും​ ​അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന​ ​മീ​ ​ടൂ​ ​ആ​രോ​പ​ണ​വു​മാ​യി​ ​മ​റ്റൊ​രു​ ​യു​വ​തി​​​ ​രം​ഗ​ത്ത്.​ ​വു​മ​ൺ​ ​എ​ഗൈ​ൻ​സ്റ്റ് ​സെ​ക്ഷ്വ​ൽ​ ​ഹ​രാ​സ്‌​മെ​ന്റ് ​എ​ന്ന​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ലൂ​ടെ​യാ​ണ് ​ആ​രോ​പ​ണം.​ 2021​ ​ന​വം​ബ​റി​ലാ​ണ് ​സം​ഭ​വം.​ ​വി​ജ​യ് ​ബാ​ബു​ ​ത​ന്നെ​ ​ചും​ബി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്നാ​ണ് ​യു​വ​തി​യു​ടെ​ ​ആ​രോ​പ​ണം.​ ​വി​ജ​യ് ​ബാ​ബു​ ​സ​ഹാ​യ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​മു​ത​ലെ​ടു​ക്കു​ന്ന​യാ​ളാ​ണെ​ന്നും​ ​ത​ന്റെ​ ​അ​നു​ഭ​വ​ത്തി​ൽ​നി​ന്ന് ​അ​ത് ​ബോ​ദ്ധ്യ​പ്പെ​ട്ടു​വെ​ന്നും​ ​കു​റി​പ്പി​ൽ​ ​പ​റ​യു​ന്നു.
അ​തേ​സ​മ​യം​ ​യു​വ​ന​ടി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​അ​വ​രെ​ ​പീ​ഡി​പ്പി​ച്ചു​വെ​ന്ന് ​പ​റ​യു​ന്ന​ ​ആ​റ് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ചില ഹോ​ട്ട​ലു​ക​ളി​ലും​ ​ഫ്ലാ​റ്റു​ക​ളി​ലും​ ​പൊ​ലീ​സ് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.
​എ​ത്തി​​​യാ​ലു​ട​ൻ​ ​അ​റ​സ്റ്റ്
ദു​ബാ​യി​​​ലു​ള്ള​ ​വി​ജ​യ് ​ബാ​ബു​വി​നെ​ ​നാ​ട്ടി​​​ലെ​ത്തി​​​ക്കാ​ൻ​ ​പൊ​ലീ​സ് ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​സ​ഹാ​യം​ ​തേ​ടി.​ ​നാ​ട്ടി​​​ലെ​ത്തി​​​യാ​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​അ​വ​ഗ​ണി​ച്ച് ​അ​റ​സ്റ്റ് ​ചെ​യ്യാ​നാ​ണ് ​തീ​രു​മാ​നം.​ ​ഇ​യാ​ളു​ടെ​ ​ചി​ല​ ​സു​ഹൃ​ത്തു​ക്ക​ളു​ടേ​യും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.
'​ഊ​ള​ ​ബാ​ബു​"​ ​
ആ​ക​രുതെന്ന് റിമ

പീ​ഡ​ന​പ​രാ​തി​ ​ന​ൽ​കി​യ​ ​യു​വ​ന​ടി​ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​ന​ടി​ ​റി​മ​ ​ക​ല്ലി​ങ്ക​ൽ.​ ​'​ഊ​ള​ ​ബാ​ബു​ ​അ​തി​ജീ​വി​ത​യോ​ട് ​സ്വ​ഭാ​വ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ചോ​ദി​ക്കു​ന്നു.​ ​
നി​ങ്ങ​ൾ​ ​ഊ​ള​ ​ബാ​ബു​വി​നെ​ ​പോ​ലെ​യാ​ക​രു​ത്'​ ​എ​ന്ന​ ​ആ​ശ​യം​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​കാ​ർ​ട്ടൂ​ൺ​ ​പോ​സ്റ്റ് ​ഇ​ൻ​സ്റ്റ​ഗ്രാം​ ​സ്റ്റോ​റി​ ​ആ​ക്കി​യാ​യി​രു​ന്നു​ ​റി​മ​യു​ടെ​ ​പ്ര​തി​ക​ര​ണം.