കളമശേരി: സംസ്ഥാന സർക്കാരിന് കീഴിലെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ടെക്നിക്കൽ ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ ട്രെയിനിംഗ് ആൻഡ് റിസർച്ച് അധികൃതർ മേയ് 5 ന് ഫാക്ട് ഹൈസ്കൂൾ സന്ദർശിക്കും. മന്ത്രി പി.രാജീവിന്റെ കത്തുപ്രകാരം പോളിടെ‌ക്നി‌ക്, സാങ്കേതിക സ്കൂൾ എന്നിവ തുടങ്ങാൻ അനുയോജ്യമാണോയെന്നാണ് പരിശോധിക്കുക. റിപ്പോർട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകും.