കുറുപ്പംപടി: കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾ ഫെറോന ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും
ധീരരക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. തിരുസ്വരൂപ പ്രതിഷ്ഠ ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം, നൊവേന തുടങ്ങിയവ നടന്നു. ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന വൈകിട്ട് 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന, പ്രദക്ഷിണം.
നാളെ രാവിലെ 6.30 നും 10 നും നൊവേന,വിശുദ്ധ കുർബാന വൈകിട്ട് 4 .30ന് വിശുദ്ധ കുർബാന സന്ദേശം,നൊവേന,പ്രദക്ഷിണം എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. ജേക്കബ് തലാപ്പിള്ളിൽ, കൈക്കാരന്മാരായ തോമസ് മണ്ഡപത്തിൽ, ബെന്നി തെക്കേമാലിയിൽ എന്നിവർ അറിയിച്ചു.