കിഴക്കമ്പലം: യുവമോർച്ച കുന്നത്തുനാട് പഞ്ചായത്ത് സമിതിയും ആലുവ ലക്ഷ്മി ഹോസ്പിറ്റലും സംയുക്തമായി നടത്തിയ പോസ്റ്റ് കൊവിഡ് സൗജന്യ പരിശോധന ക്യാമ്പ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്. അഭിലാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. യുവമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.കെ. അഭിലാഷ് അദ്ധ്യക്ഷനായി. എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി മനോജ് മനക്കേകര, രാഹുൽ രാജൻ, പ്രദീപ് പുളിമൂട്ടിൽ, ബിബിൻ പള്ളിമുകൾ, പി.എ. ശശി, അമൽ കൃഷ്ണൻ, അമ്പുജൻ തുടങ്ങിയവർ സംസാരിച്ചു.