കോലഞ്ചേരി: മണ്ണൂർ ഐ.എൻ.ടി.യു.സി ഓലിപ്പാറ കുന്നത്തോളി യൂണി​റ്റും മുത്തൂ​റ്റ് സ്‌നേഹാശ്രയയും സംയുക്തമായി സൗജന്യ ജീവിതശൈലി രോഗനിർണ്ണയക്യാമ്പ് നടത്തി. ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. പി.എം. തമ്പി അദ്ധ്യക്ഷനായി. ഫാ.ബോബി വർഗീസ്, റിജോ മാത്യു, എം.ടി. ജോയ്, എം.എം. ജോയ്, കെ.വി. അനീഷ് കുമാർ, ജോഷി പറേക്കുടിയിൽ, ജോബിൻ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.