t

തൃപ്പൂണിത്തുറ: കുമ്പളം ഗ്രാമപഞ്ചായത്തിൽ അനധികൃത നിലംനികത്തൽ. കുമ്പളം മുണ്ടേമ്പിള്ളി പാലത്തിനു താഴെ സ്വകാര്യ വ്യക്തിയുടെ നാലേക്കർ കണ്ടൽക്കാട് പ്രദേശം കണ്ടലുൾപ്പെടെ വെട്ടി നശിപ്പിച്ചു. ഇതിനെതിരെ ഐ.എൻ.ടി.യു.സി തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റി പരാതി നൽകി. പ്രദേശത്ത് ഉടൻ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് പി.സി. സുനിൽകുമാർ പറഞ്ഞു. കുമ്പളം മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് പാറക്കാടൻ, വി.വി. സുരേഷ്, ജാൻസൻ ജോസ്, രലുവരൻ കുമ്പളം, രഞ്ജിത്ത് നന്ദകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.