കോലഞ്ചേരി:എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ ചൈൽഡ് ഹെൽത്ത് നഴ്‌സിംഗ് വിഭാഗവും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക പ്രതിരോധ കുത്തിവയ്പ് വാരാചരണം നടത്തി. കൂരാച്ചി അങ്കണവാടിയിൽ അമ്മമാർക്കുവേണ്ടി ചൈൽഡ് ഹെൽത്ത് നഴ്‌സിംഗ് വിഭാഗം മേധാവി ഗ്രേസ് കുര്യൻ, അസിസ്റ്റന്റ് പ്രൊഫ. അൻസു മാളിയേക്കൽ, ലിൻസി ഐസക് എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി.