മൂവാറ്റുപുഴ: ഡിമെൻഷ്യ അവസ്ഥയെകുറിച്ച് പൊതു സമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും കൊച്ചി സർവകലാശാല സെന്റർ ഫോർ ന്യൂറോസയൻസിന്റെ ‘പ്രജ്ഞയും’ സംയുക്തമായി കേരള സാമൂഹ്യ നീതിവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധി പദ്ധതിയുടെ ജില്ലാതല കിയോസ്ക് പ്രോഗ്രാമിന് തുടക്കമായി. വയോമിത്രം മൂവാറ്റുപുഴയുടെ സഹകരണത്തോടെയാണ് കിയോസ്ക് സംഘടിപ്പിച്ചത്. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ കിയോസ്‌ക് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. പി .എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ഒപ്പുശേഖരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ നിർവ്വഹിച്ചു. സെന്റർ ഫോർ ന്യൂറോസയൻസ് ഡയറക്ടർ ഡോ. ബേബി ചക്രപാണി പദ്ധതി വിവരിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജു, വാർഡ് കൗൺസിലർ അമൽ ബാബു എന്നിവർ സംസാരിച്ചു. അജു അലോഷ്യസ് , കമ്മ്യൂണിറ്റി മൊബിലൈസർ ( ബോധി) സ്വാഗതവും വയോമിത്രം കോ ഓർഡിനേറ്റർ നിഖിൽ വി. നന്ദിയും പറഞ്ഞു. വിവരങ്ങൾക്ക്: 9946712125.