മൂവാറ്റുപുഴ: റാക്കാട് ഗവ.യു.പി.സ്കൂളിൽ നാലു ദിവസത്തെ സമ്മർ ക്യാമ്പ് സർഗോത്സവം 2022 മൂവാറ്റുപുഴ എ.ഇ.ഒ ജീജ വിജയൻ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് എം.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശശികല സി.ടി. സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. റെജി, സീനിയർ സൂപ്രണ്ട് ഉല്ലാസ്.ഡി, സീനിയർ അസിസ്റ്റന്റ് സുജാതാ ദേവി ,മഞ്ജുഷ എന്നിവർ പ്രസംഗിച്ചു. അക്ഷര ചങ്ങാത്തം ചിത്രകല, യോഗ, കയിയരങ്ങ്, ഓലപ്പീപ്പി, കളിക്കളം, നാടൻപാട്ട്, മാജിക് ഷോ, പാട്ടരങ്ങ് ,കഥയരങ്ങ് ,ഉല്ലാസ ഗണിതം തുടങ്ങിയവും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.