പറവൂർ: പടിഞ്ഞാറെ മടപ്ളാതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം തേവുരുത്തിൽ ദുർഗാഭഗവതി ഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് തന്ത്രി മൂത്തകുന്നം സുഗതന്റെയും ക്ഷേത്രം ശാന്തി ഷമിലിന്റെയും കാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവദിനങ്ങളിൽ രാവിലെ എഴുന്നള്ളിപ്പ്, കലശാഭിഷേകം, ഉഷസ് പൂജ, മുളപൂജ, വൈകിട്ട് ദീപക്കാഴ്ച, എഴുന്നള്ളിപ്പ്, മംഗളപൂജ എന്നിവയുണ്ടാകും. ഇന്ന് രാത്രി എട്ടിന് കുടുംബയൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപടികൾ. നാളെ രാവിലെ ഒമ്പതരയ്ക്ക് എഴുന്നള്ളിപ്പ്, ഭസ്മക്കളം, വൈകിട്ട് ഏഴിന് യക്ഷിക്കളം, മേയ് രണ്ടിന് വൈകിട്ട് ഏഴിന് യക്ഷിക്കളം, 3ന് രാവിലെ ഏഴിന് ദേവീമാഹാത്മ്യം, 11.30 ന് അമൃതഭോജനം, വൈകിട്ട് ഏഴിന് കുടുംബയൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, 7.30 ന് പഞ്ചവിംശതികലശപൂജ, മഹോത്സവദിനമായ 4ന് രാവിലെ ഏഴിന് ലളിതാസഹസ്രനാമാർച്ചന, പതിനൊന്നിന് പഞ്ചവിംശതി കലശാഭിഷേകം, വൈകിട്ട് 4.30 ന് കാഴ്ചശ്രീബലി, രാത്രി എട്ടിന് ദീപാരാധന തുടർന്ന് കരിമുരുന്ന് പ്രയോഗം, പുലർച്ചെ ഒന്നിന് ആറാട്ട്, മൂന്നിന് ഗുരുതിക്ക് ശേഷം നടയടപ്പ്.