മൂവാറ്റുപുഴ: കെ.എം.സി.സി റിയാദ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്കുള്ള ആധുനിക രീതിയിലുള്ള കട്ടിൽ വിതരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ജില്ലാ പ്രസിഡന്റ് ജലീൽ കരിക്കന വിശദീകരിച്ചു. എം. എസ്. അലി, പി.എച്ച്.മൊയ്തുട്ടി, വി.ഇ. നാസർ, പി.എം.നാസർ, ഷാഫി മുതിരക്കാല, അനസ് മരങ്ങാട്ട്, സലിം പോണാക്കുടി, സലിം വലിയപറമ്പിൽ, ഷബാബ് എന്നിവർ പ്രസംഗിച്ചു.