മുവാറ്റുപുഴ: തൃക്കളത്തൂർ ഗവ.എൽ.പി.ബി സ്കൂൾ അവധിക്കാല ക്യാമ്പ് കോലുമിഠായി 2022 ന്റെ ഉദ്ഘാടനം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവ്വഹിച്ചു. മൂവാറ്റുപുഴ എ.ഇ.ഒ ജീജ വിജയൻ, സീനിയർ സൂപ്രണ്ട് ഡി. ഉല്ലാസ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ചിത്രകല അദ്ധ്യാപകൻ കെ. എം. ഹസന്റെ നേതൃത്വത്തിൽ വരയും കുറിയും ചിത്രകലാ പരിശീലനം നടന്നു. ഉച്ചയ്ക്ക് ശേഷം മാസ്റ്റർ റൈഹാൻ സമീർ അവതരിപ്പിച്ച ബലൂൺ ആർട്ട് പരിശീലനവും ഈസ്റ്റ് മാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ സമീർ സിദ്ദിഖി അവതരിപ്പിച്ച പേപ്പർ കാരിബാഗ് നിർമാണവും ലോഷൻ നിർമാണ പരിശീലനവും നടന്നു. ചടങ്ങിൽ വാർഡ് അംഗം എൽജി റോയ്,ഹെഡ്മാസ്റ്റർ പി.എ. സലിം, പി ടി എ പ്രസിഡന്റ് റഷീദ് ,അദ്ധ്യാപക പ്രതിനിധികളായ ഭാഗ്യലക്ഷ്മി, നിഷാമോൾ എന്നിവർ സംസാരിച്ചു.