പറവൂർ: സി.എം.എൽ.ആർ.ആർ.വൈ പദ്ധതിയിൽ 25ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഏഴിക്കര പഞ്ചായത്തിലെ മാവേലിത്തറ - മണ്ണുചിറ റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, എ.കെ. മുരളീധരൻ, കെ.എൻ. വിനോദ്, അനുവട്ടത്തറ, മഞ്ജു പി. വാസു, മേഘന തുടങ്ങിയവർ പങ്കെടുത്തു.