നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റ് വ്യാപാര ഭവൻ ഓഡിറ്റോറിയം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ, ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജില്ലാ സെക്രട്ടറിമാരായ ജിമ്മി ചക്യത്ത്, സനൂജ് സ്റ്റീഫൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്.യു. ജയദേവൻ, എം.വി. മനോഹരൻ, എ.ജി. ശശിധരൻ, സി.എം. ജോസഫ് എന്നിവർ സംസാരിച്ചു.