മൂവാറ്റുപുഴ:എസ്.എൻ.ഡി.പി യോഗം കടാതി ശാഖയിലെ ഗുരുമണ്ഡപ സമർപ്പണവും ശ്രീനാരായണ പ്രാർത്ഥനാ ഹാൾ ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി സ്വാഗതം പറയും. സെക്രട്ടറി എം.എസ്. ഷാജി റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ അനുഗ്രഹ പ്രഭാഷണവും യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ മുഖ്യപ്രഭാഷണവും നടത്തും. തുടർന്ന് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ യൂത്ത് മൂവൈമെന്റ് യൂണിയൻ തല നേതൃസംഗമം യുവ യോഗം ശംഖൊലി 2022 എസ്.എൻ.ബി.എഡ്. കോളേജ് ഓഡിറ്റോറിയത്തിൽ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി. കെ. നാരായണൻ അനുഗ്രഹ പ്രഭാഷണം നടത്തും. യൂത്ത് മൂമെന്റ് മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് സിനോജ് എം.ആർ അദ്ധ്യക്ഷത വഹിക്കും