
കൊച്ചി: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി(സിഫ്റ്റ്) വെല്ലിംഗ്ടൺ ഐലൻഡിലെ കാമ്പസിൽ 65-ാമത് സ്ഥാപകദിനം ആഘോഷിച്ചു. ഐ.സി.എ.ആർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ (മറൈൻ ഫിഷറീസ്) ഡോ.പി.പ്രവീൺ മുഖ്യാതിഥിയായിരുന്നു. സിഫ്റ്റ് ആക്ടിംഗ് ഡയറക്ടർ ഡോ.ലീല എഡ്വിൻ അദ്ധ്യക്ഷത വഹിച്ചു.
ഐ.സി.എ.ആർ മുൻ ഡി.ഡി.ജി ഡോ.കെ.ഗോപകുമാർ, സിഫ്റ്റ് മുൻ ഡയറക്ടർമാരായ ഡോ.എം.കെ.മുകുന്ദൻ, ഡോ.ടി.കെ.ശ്രീനിവാസ ഗോപാൽ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.വി.ശങ്കർ, സീനിയർ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ പി.പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.