നെടുമ്പാശേരി: കൊച്ചി വിമാനത്താവള കമ്പനി ജീവനക്കാരുടെ കുഞ്ഞുങ്ങൾക്കായി ഡേ കെയർ സെന്റർ പ്രവർത്തനം തുടങ്ങി. ജീവനക്കാരുടെ ആറു മാസം മുതൽ ആറു വയസു വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. മൂന്ന് അദ്ധ്യാപകർ ഉൾപ്പെടെ ഏഴ് ജീവനക്കാരുണ്ട്. നവീകരിച്ച സെന്ററിന്റെ പ്രവർത്തനം സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.