ആലുവ: എടയാർ വ്യവസായ മേഖലയിൽ സ്ഥാപിക്കുന്ന നിർദ്ദിഷ്ട മാലിന്യ സംസ്കരണ പ്ലാന്ററിനെതിരെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിന്റെ നേതൃത്ത്വത്തിൽ യു.ഡി.എഫ് അംഗങ്ങൾ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ ഓഫീസിൽ കുത്തിയിരിപ്പ് നടത്തി.
നടപടികളിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. അംഗങ്ങളായ കെ.എം. മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ, ഷാഹിന വിരാൻ, എം.കെ. ബാബു, ആർ. ശ്രീരാജ്, സജിത അശോകൻ എന്നിവർ പങ്കെടുത്തു.