
കുമ്പളങ്ങി: എസ്.എൻ.ഡി.പി - കരീത്തറ റോഡ് ഉദ്ഘാടനം കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിച്ചു. റോഡ് നിർമ്മാണത്തിന് 60 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നാണ് തുക അനുവദിച്ചത്.
സർക്കാരിന്റെ 100 ദിന പദ്ധതികളുടെ ഭാഗമായി തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ പൂർത്തിയാക്കിയ 1,200 റോഡുകളുടെ ഉദ്ഘാടനം ഇന്നലെ സംസ്ഥാനതലത്തിൽ നടന്നിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിത സുനിൽ അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ അംഗം പി.എ. പീറ്റർ, പഞ്ചായത്ത് മെമ്പർ സജീവ് ആന്റണി, മുൻ മെമ്പർ ഡോളി സേവ്യർ, സി.പി.എം സൗത്ത് ലോക്കൽ സെക്രട്ടറി എൻ.ടി. സുനിൽ എന്നിവർ സംസാരിച്ചു.