പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ വിദ്യാമിത്രം വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം കൊച്ചി മേയർ എം. അനിൽകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ കോളേജുകളിൽ മെറിറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പറവൂർ ലക്ഷ്മികോളേജ് പ്രിൻസിപ്പൽ എം.വി. ജോസ് വിതരണം ചെയ്തു. സ്കോളർഷിപ്പ് ഉപയോഗപ്പെടുത്തി കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള പ്രത്യേക ഉപഹാരം മേയർ സമ്മാനിച്ചു. എൻ.എം. പിയേഴ്സൻ, സെക്രട്ടറി കെ.എസ്. ജയ്സി തുടങ്ങിയവർ പങ്കെടുത്തു. സി.എ കോഴ്സ് പാസായ ജോസഫ് രാജുവിന് പുരസ്കാരം നൽകി. 65 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയത്.