ആലുവ: കേരള ജല അതോറിറ്റി, പി.എച്ച് സബ് ഡിവിഷൻ, ആലുവയുടെ കീഴിലെ ആലുവ മുനിസിപ്പാലിറ്റി, എടത്തല, ചൂർണ്ണിക്കര, കീഴ്മാട്, യു.സി കോളേജ് എന്നിവിടങ്ങളിൽ ഡിസ്‌കണക്ഷൻ അറിയിപ്പ് നൽകിയിട്ടും കുടിശിക അടച്ചുതീർക്കാത്ത ഉപഭോക്താക്കളുടെ വാട്ടർ കണക്ഷൻ മറ്റൊരു അറിയിപ്പ് കൂടാതെ വിച്ഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കേടായ മീറ്റർ മാറ്റിയും കുടിശിക തവണകളായി വാങ്ങിയിട്ട് കൃത്യമായി അടക്കാത്തവരും ഉടൻ അടച്ച് ഡിസ്‌കണക്ഷനിൽ നിന്ന് ഒഴിവാകണം.