
തൃപ്പൂണിത്തുറ: വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
20 രൂപയാണ് ഊണിന്. മീൻ കറി, മീൻ വറുത്തത്, ചിക്കൻ കറി എന്നിവയ്ക്ക് 30 രൂപ.
32 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ഇരുപത് രൂപ കൊടുത്ത് പാവപ്പെട്ടവന് ഒരു ഊണ് സംഭാവന ചെയ്യാൻ കഴിയുന്ന സ്പോൺസർഷിപ്പ് പരിപാടി ഉടൻ നടപ്പാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ഇൻ-ചാർജ് പി.ആർ.ശാന്തി പറഞ്ഞു.