പെരുമ്പാവൂർ: ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കൂവപ്പടി പഞ്ചായത്തിലെ തൊടാപറമ്പ് - പിഷാരിക്കൽ റോഡ് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ഡി. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മോളി തോമസ്, എം.വി. സാജു, വികസന സമിതിഅംഗങ്ങളായ സാബു ആന്റണി, വി.പി. രാജൻ, ബേബി കാരിപ്ര, കെ.പി. ജോയി, ടി.ഡി. ശെൽവരാജ്, ബി. വിജയകുമാർ, എൻ.പി. കരുണാകരൻ, എൻ.ഡി. പീറ്റർ, കെ.പി. ആന്റണി തുടങ്ങിയവർ പങ്കെടുത്തു.