
ഉദയംപേരൂർ: നാഷണൽ എക്‌സ് സർവ്വീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഉദയംപേരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ തെക്കൻ പറവൂർ കാരപ്പറമ്പ് ഈലുകാടിൽ പണി പൂർത്തീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് ലൂയിസ് കുര്യാക്കോസ് അറക്കത്താഴം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സി.കെ. ദാമോദരൻ അദ്ധ്യക്ഷനാകും. സമ്മേളനം എം.എൽ.എ. കെ.ബാബു ഉദ്ഘാടനം ചെയ്യും.
എൻ.ഇ.എക്‌സ്.സി.സി. അഖിലേന്ത്യാ വൈസ് ചെയർമാൻ വി.എസ്. ജോൺ മുഖ്യപ്രഭാഷണം നടത്തും. ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. കെ.ബാലൻ, രാജു പി. നായർ , എം.ബി. ഗോപിനാഥ് , കെ.എം. പ്രതാപൻ, സത്യാർത്ഥി കെ.കെ., സഹൃദയൻ കണ്ണങ്കേരിൽ തുടങ്ങിയവർ പ്രസംഗിക്കും.