പെരുമ്പാവൂർ: കേരള നദ്‌വത്തുൽ മുജാഹിദീൻ സംഘടിപ്പിക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനം മേയ് 6മുതൽ 15വരെ പെരുമ്പാവൂർ പാലക്കാട്ടുതാഴം സലഫി നഗറിൽ നടക്കും. 6മുതൽ 14വരെ ദി മെസ്സേജ് എക്സിബിഷൻ ഓൺഇസ്ലാമും 15ന് ജില്ലാ സമ്മേളനവും നടക്കും. സമ്മേളനത്തിന്റെ പന്തൽ നിർമ്മാണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ റഷീദ് ഉസ്മാൻ സേട്ട് അദ്ധ്യക്ഷനായിരുന്നു.