കൊച്ചി: എറണാകുളം ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ വാർഷിക മഹോത്സവം ഇന്നും നാളെയുംകൂടി. മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി പൂർണാമൃതാനന്ദ പുരി സ്വാമിജിയുടെ നേതൃത്വം വഹിക്കും. ഹോമ പൂജാദികൾ, ലളിതാ സഹസ്രനാമാർച്ചന, അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനാമൃതം, മഹാ സർവൈശ്വര്യ പൂജ, വിവിധ സാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടാകും.