പെരുമ്പാവൂർ: കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാഴക്കുളം ബ്ലോക്കുതല ഉദ്ഘാടനം പ്രസിഡന്റ് കെ.എം. അൻവർ അലി നിർവഹിച്ചു. കിഴക്കമ്പലം, എടത്തല ചൂർണിക്കര, കീഴ്മാട്, വാഴക്കുളം, വെങ്ങോല, എന്നീ പഞ്ചായത്തുകളിലെ എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരാനും കാർഷിക മേഖലയിലുള്ളവർക്ക് പിന്തുണ ഉറപ്പാക്കാനും പരിസ്ഥിതിക മേഖല അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജില്ലാ അവാർഡിന് അർഹരായ കെ.ആർ. അരവിന്ദൻ, തൻസീർ അലി, ഭാരത്‌മാതാകോളേജ് ചൂണ്ടി, കേരഗ്രാമം പദ്ധതി വിജയകരമായി മുന്നോട്ടുകൊണ്ടുപോയ വെങ്ങോല കൃഷി ഓഫീസർ നിജമോൾ, അസി. കൃഷി ഓഫീസർ ശ്രീകുമാർ എന്നിവരെയും യോഗത്തിൽ ആദരിച്ചു.
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയോട് അനുബന്ധിച്ചു പച്ചക്കറി വിത്തുകളും തൈകളും പ്രസിഡന്റ് വിതരണം ചെയ്തു. കൂടാതെ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽനിന്ന് ശേഖരിച്ച കാർഷികോത്പന്നങളുടെ പ്രദർശനവും സംഘടിപ്പിച്ചു.. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കിമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ഥിരംസമിതി അദ്ധ്യക്ഷരായ അസീസ് മൂലയിൽ, ഷാജിത നൗഷാദ്, ലിസി സെബാസ്റ്റ്യൻ, അംഗങ്ങളായ ഷമീർ തുകലിൽ, ആബിദ ഷെരീഫ്, ബി.ഡി.ഒ കെ.വി. സതി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ സി.വി. ഷൈനി, കൃഷി അസി. ഡയറക്ടർ ഫാൻസി പരമേശ്വരൻ, കൃഷിഓഫീസർ തനിക്ക എന്നിവർ സംസാരിച്ചു.