ആലങ്ങാട്: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ബ്ലോക്ക് തല പ്രചരണത്തിന്റെ ഭാഗമായി കരുമാല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ തട്ടാംപടിയിൽ നിന്ന് കാരുചിറയിലേക്ക് കലാ ജാഥ സംഘടിപ്പിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യ മേളങ്ങളും കർഷകരും ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും അണി നിരന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ പ്രതിജ്ഞ വാചകം ചൊല്ലി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, കൃഷി ഡപ്യൂട്ടി ഡയറക്ടർ എ. അനിത കുമാരി, പി എ അബൂബക്കർ, ജയശ്രീ ഗോപീകൃഷ്ണൻ, റംല ലത്തീഫ്, സബിത നാസർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥ്, എം.ആർ. രാമചന്ദ്രൻ, റാണി മത്തായി, ഷെഹന, ഹാൻസൺ മാത്യു, കെ.കെ. സുബ്രഹ്‌മണ്യൻ, അയ്യപ്പൻ പി.എ, ജിൽഷ തങ്കപ്പൻ, മഞ്ജു അനിൽ, ശ്രീദേവി സുധി, മോഹനൻ കാമ്പിള്ളി, കവിത സാജൻ, നെയ്മ നൗഷാദ് അലി, വിനീത ടി.എ എന്നിവർ പ്രസംഗിച്ചു.