കൊച്ചി: കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ റഫറണ്ടത്തിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8ന് ആരംഭിക്കുമെന്ന് അഡിഷണൽ ലേബർ കമ്മിഷണറും റഫറണ്ടത്തിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസറുമായ കെ. ശ്രീലാൽ പറഞ്ഞു.

എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഓഫീസിലാണ് വോട്ടെണ്ണൽ. 10 ടേബിളുകൾ സജ്ജീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 76 ബൂത്തുകളിലായി 25,522 തൊഴിലാളികളാണ് റഫറണ്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത്.